ടോൾ പ്ലാസയിൽ ടോൾ നൽകാൻ ഡെബിറ്റ് കാർഡ് നൽകി, പക്ഷേ നഷ്ടപ്പെട്ടത് 87,000 രൂപ !! തട്ടിപ്പ് കഥ ഇങ്ങനെ

230 രൂപയുടെ ടോൾ നൽകിയ യുവാവിന് നഷ്ടമായത് 87,000 രൂപ !! പൂണെയിൽ സെയിൽസ് മാനേജറായ ദർശൻ പാട്ടീൽ എന്ന 36 കാരനാണ് തട്ടിപ്പിനിരയായത്.
ഈ മാസം ഒൻപതിനായിരുന്നു സംഭവം. വൈകീട്ട് 6.27ന് പൂനെയ്ക്കുള്ള യാത്രയ്ക്കിടെ ഖലപൂറിലെ ടോൾ പ്ലാസയിൽ ടോൾ നൽകാനായി ഡെബിറ്റ് കാർഡ് നൽകി. അപ്പോൾതന്നെ 230 രൂപ അടിച്ചതിന്റെ ബിൽ നൽകുകയും മൊബൈലിൽ സന്ദേശം വരികയും ചെയ്തു.
എന്നാൽ മിനിറ്റുകൾക്കകം 2000 രൂപയുടെ സാധനം വാങ്ങിയതായി കാണിച്ച് വീണ്ടും മൊബൈലിലേക്ക് സന്ദേശം വന്നു. പിന്നീട് തുടരെ തുടരെ ആറോളം സന്ദേശങ്ങൾ വന്നു. 8.34 ഓടെ 87000 രൂപ നഷ്ടമായതായി പാട്ടീൽ പറയുന്നു. ഇതും കൂടാതെ 100 രൂപയുടെ ഒരു ഇടപാടും പത്തു രൂപയുടെ മൂന്ന് ഇടപാടുകളും കൂടി നടന്നുവെന്നും പാട്ടീൽ പറഞ്ഞു.
ഇതോടെ ദർശൻ പാട്ടീൽ പൂണെ ഹദാപ്‌സർ പൊലിസ് സ്റ്റേഷനിലും ബാങ്കിലും പരാതി നൽകിയിട്ടുണ്ട്.
youth lost 87000 rupees through toll plaza
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here