ഇംഗ്ലിഷ് സംസാരിച്ചതിന് യുവാവിന് ക്രൂര മർദ്ദനം

സുഹൃത്തിനോട് ഇംഗ്ലീഷിൽ സംസാരിച്ചതിന് യുവാവിന് അഞ്ചംഗ സംഘത്തിന്റെ ക്രൂര മർദനം. ഡൽഹിയിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലിലാണ് സംഭവം.
നോയിഡ സ്വദേശിയായ വരുൺ ഗുലാതി എന്ന 22 വയസ്സുകാരനാണ് മർദനത്തിനിരയായത്. ശനിയാഴ്ച്ച പുലർച്ചെയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സുഹൃത്തായ അമാനെ ഹോട്ടലിലാക്കിയ ശേഷം മറ്റൊരു സുഹൃത്തിനോട് ഇംഗ്ലീഷിൽ സംസാരിക്കുന്നത് കേട്ട സംഘം എന്തിനാണ് ഇംഗ്ലീഷിൽ സംസാരിച്ചതെന്ന് ചോദിച്ച് മർദിക്കുകയായിരുന്നു. അതിനു ശേഷം ഉടനെ ഇവർ വാഹനത്തിൽ കയറിപ്പോയി. എന്നാൽ വാഹനത്തിന്റെ നമ്പർ കുറിച്ചെടുത്ത യുവാവ് ഇതുസഹിതം പൊലിസിൽ പരാതി നൽകുകയായിരുന്നു.
youth manhandled for speaking in english
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here