Advertisement

ദിലീപ് ഇന്നും ജാമ്യ ഹർജി നൽകില്ല

September 14, 2017
0 minutes Read
dileep took part in father's rights

നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപ് ഇന്നും ജാമ്യാപേക്ഷ സമർപ്പിക്കില്ല. ജാമ്യ ഹർജി തയ്യാറാക്കുന്നത് വൈകിയതിനാലാണെന്നും അടുത്ത ദിവസം ജാമ്യാപേക്ഷ നൽകുമെന്നാണ് വിശദീകരണം. എന്നാല്‍ തിങ്കളാഴ്ച നാദിര്‍ഷായുടെ മുൻകൂർ ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ജാമ്യ ഹര്‍ജി സമര്‍പ്പിക്കുന്നത് നീട്ടിവെക്കുന്നതെന്നാണ് സൂചന. നാദിർഷയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 18ലേക്ക് നീട്ടിയിരുന്നു. നാദിര്‍ഷയെ ചോദ്യംചെയ്ത ശേഷം 18ന് ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതി എന്ത് നിലപാട് സ്വീകരിക്കും എന്നത് ദിലീപിന്റെ ജാമ്യാപേക്ഷയെ സ്വാധീനിക്കാനിടയുണ്ട്. ഇക്കാരണത്താലാണ് ജാമ്യാപേക്ഷ സമർപ്പിക്കാത്തതെന്നാണ് സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top