ഡെസ്കിൽ എഴുതിയതിന് അധ്യാപകർ മർദ്ദിച്ചു; വിദ്യാർത്ഥി അഞ്ചാം നിലയിൽ നിന്ന് താഴേക്ക് ചാടി

സ്കൂളിലെ ഡെസ്കില്‍ എഴുതിയെന്നാരോപിച്ച് വിദ്യാര്‍ഥിയെ അധ്യാപകര്‍ ക്രൂരമായി മര്‍ദിച്ചു. മനം നൊന്ത പ്ലസ്ടു വിദ്യാര്‍ഥി അഞ്ചു നില കെട്ടിടത്തിനു മുകളില്‍നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഹൈദരാബാദിലാണ് ദാരുണമായ സംഭവം നടന്നത്.വീഴ്ചയില്‍ ഇരുകാലുകളും ഒടിഞ്ഞ വിദ്യാര്‍ത്ഥിയെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിച്ചു.
ഡെസ്കില്‍ കുത്തിവരച്ചതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിയെ മുറിയില്‍ പൂട്ടിയിട്ട് മുളവടികൊണ്ട് അധ്യാപകര്‍ അടിക്കുകയും ചെയ്തു. തുടര്‍ന്ന് സ്കൂളില്‍ നിന്നും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി വിട്ടയക്കുകയാണെന്ന് പ്രിന്‍സിപ്പല്‍ കുട്ടിയെ അറിയിച്ചു. തുടർന്ന് വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സംഭവത്തില്‍ മനം നൊന്ത കുട്ടി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here