Advertisement

നാദിര്‍ഷയെ ഇന്ന് ചോദ്യം ചെയ്യും

September 15, 2017
1 minute Read
kochi actress attack case nadirsha presented before investigation team

നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്തു മണിക്കാണ് ആലുവ പൊലീസ് ക്ലബില്‍വെച്ച് പ്രത്യേക അന്വേഷണം സംഘം നാദിര്‍ഷയെ ചോദ്യം ചെയ്യുന്നത്. നാദിര്‍ഷയോട് അന്വേഷണ സംഘത്തിന് മുമ്പാകെ ചോദ്യം ചെയ്യലിന്  ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. നേരത്തെ ജൂണ്‍ 28ന് ദിലീപിനൊപ്പം നാദിര്‍ഷയെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും നാദിര്‍ഷ ആശുപത്രിയില്‍ അഡ്മിറ്റാകുകയായിരുന്നു. അതിന് പിന്നാലെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയും സമര്‍പ്പിച്ചു. ഈ വരുന്ന 18നാണ് നാദിര്‍ഷയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുക.

Nadirsha to appear for interrogation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top