Advertisement

വേങ്ങരയിലെ ഇടതു സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും

September 15, 2017
1 minute Read
vengara

വേങ്ങരയിലേക്കുള്ള ഇടതുസ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും. ഇന്നു ചേരുന്ന സി പി എം സംസ്ഥാനസെക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശ പ്രകാരം നാളെ ജില്ലാ കമ്മിറ്റിയും സെക്രട്ടറിയേറ്റും ചേര്‍ന്നു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന.

 

 യുവജനനേതാവിനെതന്നെയാണ് സിപിഎം പരിഗണിക്കുന്നത്. എസ് എഫ്‌ ഐ അഖിലേന്ത്യ പ്രസിഡണ്ട് വി പി സാനുവിനെയാണ് പ്രധാനമായും  പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിക്ക് എതിരെ കഴിഞ്ഞ തവണ മല്‍സരിച്ച പി പി ബഷീറിനും സാധ്യതയുണ്ട്.   നിയാസ് പുളിക്കലകത്ത്, പാര്‍ട്ടി ജില്ല സെക്രട്ടറിയേറ്റ് അംഗം പി പി സക്കറിയ, തിരുരങ്ങാടി ഏരിയകമ്മിറ്റി അംഗം പി പി മുസ്തഫ എന്നിവരും പരിഗണനാ പട്ടികയിലുണ്ട്. വേങ്ങരയില്‍ ഇടത് രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന സ്ഥാനാര്‍ത്ഥി മത്സരിക്കുമെന്ന് കോടിയേരിയും പ്രതികരിച്ചിട്ടുണ്ട്.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top