ഇന്ധനവില വർദ്ധനവിനെ ന്യായീകരിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം

രാജ്യത്ത് ദിനംതോറും ഇന്ധനവില വർധിക്കുന്നതിനെ ന്യായീകരിച്ച് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം രംഗത്ത്. ഇന്ധനവില വർധനവ് വഴി ലഭിക്കുന്ന ലാഭം കേന്ദ്ര സർക്കാർ രാജ്യത്തെ പാവങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നാണ് മന്ത്രി പറഞ്ഞത്.
രാജ്യത്ത് 30 ശതമാനത്തോളം പേരും ഒരു നേരം ഭക്ഷണ കഴിക്കാൻ വകയില്ലാത്തവരാണ്. ഈ സ്ഥിതി മാറണം. വാഹനം ഉപയോഗിക്കുന്നവർ ഇന്ധനവില നൽകിയേ പറ്റുകയുള്ളൂ.വാഹനമുള്ളവർ പട്ടിണി കിടക്കുന്നവരാണോ എന്നും കണ്ണന്താനം ചോദിച്ചു. പണക്കാരിൽ നിന്നും പണം പിരിച്ച് പാവങ്ങളുടെ ജീവിതനിലവാരം ഉയർത്താനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നത്.നികുതി ഭാരം കുറയ്ക്കാൻ പെട്രോളിനെ ജിഎസ്ടിയിൽ ഉൾപ്പെടുത്താമെന്ന നിർദ്ദേശം സംസ്ഥാനങ്ങൾ അംഗീകരിച്ചില്ലെന്നും അൽഫോൻസ് കണ്ണന്താനം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here