എറണാകുളം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴയെ തുടർന്ന് എറണാകുളം, ഇടുക്കി ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങളോടും ഉദ്യോഗസ്ഥരോടും ജാഗ്രത പാലിക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി ആരംഭിച്ച മഴ പലയിടത്തും വ്യാപക നാശനഷ്ടങ്ങളുമുണ്ടാക്കി. കൊച്ചിയിൽ മഴയിൽ പലയിടത്തും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡുകളിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്.
മധ്യകേരളത്തിൽ കോട്ടയത്തും ആലപ്പുഴയിലും ഉൾപ്പെടെ മഴ തുടരുകയാണ്. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. സംസ്ഥാനത്തും ലക്ഷദ്വീപിലും 21 വരെ വ്യാപകമായി മഴ പെയ്യുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കനത്ത മഴയിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 126 അടിയായി ഉയർന്നിട്ടുണ്ട്.
collector declared holiday for ernakulam idukki educational institutions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here