നരോദാ ഗാം കൂട്ടക്കൊലക്കേസിൽ അമിത് ഷാ കോടതിയിൽ ഹാജരായി

നരോദാ ഗാം കൂട്ടക്കൊലക്കേസിൽ ബിജെപി അധ്യക്ഷൻ അമിത് ഷാ ഹാജരായി. പ്രതിഭാഗം സാക്ഷിയായിട്ടാണ് അമിത് ഷാ ഹാജരായിരിക്കുന്നത്. മുൻ ഗുജറാത്ത് മന്ത്രിയും കേസിലെ മുഖ്യപ്രതിയുമായ മായ കോദ്‌നാനിക്കെതിരായ കേസിലാണ് അമിത്ഷായെ വിസ്തരിക്കുന്നത്.
നരോദഗാമിൽ 11 മുസ്ലിങ്ങൾ കലാപത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയാണ് മായ കോദ്‌നാനി. കോദ്‌നാനിയുടെ അഭിഭാഷകൻ നൽകിയ അപേക്ഷ പരിഗണിച്ച് കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയുടെ ആവശ്യത്തെ തുടർന്നാണ് അമിത് ഷാ കോടതിയിൽ ഹജരായത്.
കൃത്യം നടക്കുന്ന സമയത്ത് താൻ നരോദഗാമിൽ ഇല്ലായിരുന്നു എന്നതിന് തെളിവായി 14 സാക്ഷികളെ വിസ്തരിക്കാൻ മായ കോട്‌നാനി അനുമതി തേടിയിരുന്നു. ഇവരിലൊരാളാണ് അമിത് ഷാ. കൂട്ടകൊലകേസിൽ 28 വർഷത്തേക്ക് തടവിന് ശിക്ഷിക്കപ്പെട്ട കോട്‌നാനിക്ക് ജാമ്യം ലഭിച്ചിരുന്നു. ആരോഗ്യപരമായ കാരണങ്ങളാലാണ് ജാമ്യം നൽകിയത്.
ഗുജറാത്ത് കലാപത്തിലെ ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ട നരോദാ പാട്യ കൂട്ടക്കൊലയിൽ മുഖ്യആസൂത്രകയാണ് മായാ കോട്‌നാനി. 2002 ഫെബ്രുവരി 28ന് നടന്ന കലാപത്തിൽ 11 മുസ്‌ലിംകളാണ് കൊല്ലപ്പെട്ടത്.
amit shah before court as witness on naroda gam massacre
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here