ദിലീപിന്റെ അങ്കമാലി വിധി പ്രതീക്ഷിച്ചത്

ദിലീപിന് മേൽ ചുമത്തിയിരിക്കുന്നത് 10 വർഷത്തിന് മുകളിൽ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളായതിനാൽ അങ്കമാലി കോടതിയുടെ ജാമ്യ നിഷേധം പ്രതീക്ഷിച്ചത് തന്നെയെന്ന് നിയമ വിദഗ്ധർ വിലയിരുത്തുന്നു. അന്വേഷണം പുരോഗമിക്കുന്നതായി പോലീസിന് കോടതിയെ ബോധിപ്പിക്കാൻ കഴിഞ്ഞാൽ ദിലീപിന് കാരാഗൃഹവാസം തുടരാൻ തന്നെയാവും വിധി എന്ന് ഉറപ്പായിരുന്നു. ഇപ്പോൾ അത് കഴിഞ്ഞു എന്ന് വേണം കരുതാൻ.
അങ്കമാലി കോടതി വിധിയോടെ ദിലീപിന് മുന്നിലെ സാധ്യത അടഞ്ഞു എന്നും അർഥമില്ല. ഹൈക്കോടതിയിലേക്ക് ദിലീപ് വീണ്ടും ജാമ്യത്തിന് പോകും. മുൻപ് പരിഗണിച്ച ബെഞ്ചിൽ നിന്നും ജാമ്യഅപേക്ഷ മാറ്റികിട്ടുന്നതിന്റെ വഴികളെ കുറിച്ച് കൂടി പ്രതിഭാഗം അഭിഭാഷകർ അന്വേഷിക്കും. അഭിഭാഷകർക്ക് ആത്മവിശ്വാസം ഉണ്ടെങ്കിൽ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകും. ദിലീപ് ഈ കേസിൽ ഇത് വരെ ജില്ലാതലത്തിലുള്ള സെഷൻസ് കോടതിയെ ജാമ്യത്തിനായി സമീപിച്ചിരുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here