ഇനി പണമയക്കാനും ഗൂഗിൾ ആപ്പ് !!

ഇന്റർനെറ്റിലൂടെ വേഗത്തിൽ പണമയക്കാൻ വിവിധ തരം മൊബൈൽ ആപ്ലിക്കേഷനുകൾ ഇന്ന് നിലവിലുണ്ട്. ഇതിലൂടെ വേഗത്തിൽ പണമയക്കുക മാത്രമല്ല, ക്യാഷ് ബാക്ക്, ഓഫറുകൾ പോലുള്ള മറ്റ് സൗകര്യങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട്. ഇതുകൊണ്ടൊക്കെ തന്നെയാണ് പണമയക്കാനുള്ള മൊബൈൽ ആപ്ലിക്കേഷനുകൾക്ക് ജനങ്ങൾക്കിടയിൽ പ്രിയമേറുന്നത്.
ഈ രംഗത്തേക്ക് ഗൂഗിളും ചുവടുവെച്ചിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഗൂഗിൾ ടെസ് എന്ന ആപ്പിലൂടെയാണ് ഈ സംരംഭത്തിന് ഗൂഗിൾ ഒരുങ്ങുന്നത്.
യൂണിഫൈഡ് പേമെന്റ് ഇന്റർഫേസിൽ (യുപിഐ) അധിഷ്ടിതമായി പ്രവർത്തിക്കുന്ന ആപ്ലിക്കേഷനാണ് ടെസ്. സ്മാർട്‌ഫോൺ വഴിയുള്ള പണമിടപാടുകൾക്കായി നാഷണൽ പേമെന്റ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് യുപിഐ സംവിധാനം അവതരിപ്പിച്ചത്.
google app tez mobile money transfer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here