ശക്തമായ മഴ; സംസ്ഥാത്ത് വ്യാപക നാശനഷ്ടം

സംസ്ഥാനത്ത് കനത്ത മഴ തുടർന്ന് വൻ നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. മലയോര പ്രദേശങ്ങളിൽ ഉരുൾപ്പൊട്ടലിൽ ഗതാഗതം നിലച്ചു. പാലക്കാട് കാഞ്ഞിരപ്പുഴയിൽ ഉരുൾപൊട്ടലിൽ വീടുകൾ ഭാഗികമായി തകർന്നു. അട്ടപ്പാടി, തട്ടേക്കാട്, മൂന്നാർ, ബൈസൻവാലി എന്നിവിടങ്ങളിലും ഉരുൾപൊട്ടൽ ഉണ്ടായതായാണ് റിപ്പോർട്ട്.
കൊച്ചിയിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. ട്രാഫിക് ബ്ലോക്കുകളും ക്രമാധീതമായി കൂടി. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം ഇന്ന് സർക്കാർ അവധി പ്രഖ്യാപിച്ചു.
മഴ ശക്തമായതോടെ കടലാക്രമണം രൂക്ഷമായി. ഇടുക്കി ഡാമിലെ ജല നിരപ്പ് 50 ശതമാനമായി ഉയർന്നു. മഴ രണ്ട് ദിവസത്തേക്കുകൂടി ശക്തമായി തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ മൂന്ന് പേർ മഴ ശക്തമായതിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here