കാൻസർ രോഗിയ്ക്ക് എയിഡ്‌സ്; ആർസിസിയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോർട്ട്

ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയ്ക്ക് രക്തം സ്വീകരിച്ചതിനെ തുടർന്ന് എച്ച്‌ഐവി ബാധയുണ്ടായ സംഭവത്തിൽ ആർസിസിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. ആർസിസി ആഭ്യന്തര വിഭാഗത്തിൻറെ അന്വേഷണ റിപ്പോർട്ടാണ് പുറത്തുവന്നത്. ഒൻപതു വയസുകാരിക്കാണ് എച്ച് ഐ വി ബാധിച്ചത്. രക്തം ദാനം ചെയ്യുന്നവരുടെ രക്തപരിശോധന നടത്താൻ ആർസിസിക്ക് നൂതന സംവിധാനങ്ങളില്ലെന്നും അത്യാധുനിക ഉപകരണങ്ങളുടെ കുറവുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ആർസിസിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. റിപ്പോർട്ട് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് ഇന്ന് സമർപ്പിക്കും. സംഭവം വിവാദമായതിനെ തുടർന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ആർസിസി ഡയറക്ടറോട് റിപ്പോർട്ട് തേടിയിരുന്നു. ഇതേതുടർന്ന് ആർസിസി ഡയറക്ടറാണ് ആഭ്യന്തര വിഭാഗത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here