ഡോ. ബി. എ രാജാകൃഷ്ണൻ അന്തരിച്ചു

കേരളശബ്ദം മാനേജിങ് എഡിറ്റർ ഡോ. ബി. എ. രാജാകൃഷ്ണൻ അന്തരിച്ചു.സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. നാന, മഹിളാരത്നം, കുങ്കുമം, ജ്യോതിഷരത്നം തുടങ്ങിയവയുടെ പ്രസിദ്ധീകരണ മേൽനോട്ടം വഹിച്ചിരുന്ന ഇദ്ദേഹം രാധാസ് ഗ്രൂപ്പ് ഉത്പന്ന കമ്പനിയുടെ മാനേജിങ് പാർട്ണറും ആയിരുന്നു.
രാധ എന്ന പെൺകുട്ടി, കലിക, താളം മനസ്സിന്റെ താളം, ബലൂൺ, നട്ടുച്ചയ്ക്കിരുട്ട്, ലേഡി ടീച്ചർ തുടങ്ങിയ സിനിമകള്‍ ഇദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. നിർമിച്ചു. പുതുപ്പള്ളി രാഘവൻ സ്മാരക അവാർഡ്, കെ.വിജയരാഘവൻ സ്മാരക പുരസ്കാരം, എ.പാച്ചൻ സ്മാരക പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. കുങ്കുമം, മഹിളാരത്നം തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററാണ് ഭാര്യ വിമല രാജാകൃഷ്ണൻ. കേരള ശബ്ദം എക്സിക്യൂട്ടീവ് എഡിറ്റര്‍ മധു ആര്‍ ബാലകൃഷ്ണന്‍, ശ്രീവിദ്യ, ലക്ഷ്മി പ്രിയ എന്നിവര്‍ മക്കളാണ്. സംസ്കാരം ഇന്നു മൂന്നിനു മുളങ്കാടകം പൊതുശ്മശാനത്തിൽ നടക്കും. ഇദ്ദേഹത്തോടുള്ള ആദര സൂചകമായി ആദരസൂചകമായി കൊല്ലം നഗരത്തിൽ ഇന്നു ഹർത്താൽ ആചരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here