Advertisement

അടിച്ച് പൂസ്സായി പ്രധാന അധ്യാപകന്‍ ക്ലാസില്‍; ആഘോഷമാക്കി കുട്ടികള്‍

September 20, 2017
3 minutes Read

മദ്യലഹരിയില്‍ ക്ലാസെടുക്കാനെത്തിയ പ്രധാന അധ്യാപകന്‍. തല നേരെ പോലും പിടിക്കാന്‍ വയ്യാത്ത അധ്യാകന്റെ തല നേരെവച്ചും ചിരിച്ചും വിദ്യാര്‍ത്ഥികളും ഒപ്പം കൂടി. ഉത്തര്‍പ്രദേശിലാണ് ഈ സംഭവം നടന്നത്. സ്ക്കൂളിലെ അധ്യാപകരിലാരോ തന്നെയാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. എഎന്‍ഐ ഈ വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്.
നിവേദ ഗ്രാമത്തിലെ ബില്‍ഹോറിലെ സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാനാധ്യാപകനാണ് മദ്യലഹരിയില്‍ ക്ലാസ് മുറിയിലെത്തിയത്. ബോധമില്ലാത്ത ഇയാള്‍ കുട്ടികളെ പഠിപ്പിക്കുന്നുമുണ്ട്. ബോധം ഇല്ലാതെ കസേരയിലിരുന്ന ഇയാള്‍ക്ക് ചുറ്റും കുട്ടികള്‍ കൂടി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണിപ്പോള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top