Advertisement

മമ്മൂട്ടി ‘അങ്കിളാ’കുന്നു

September 20, 2017
0 minutes Read
mammootty

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം അങ്കിളിന്റെ ചിത്രീകരണം ഈ മാസം 24ന് തുടങ്ങും. കോഴിക്കോട്, ഊട്ടി എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ്.
അബ്രാ ഫിലിംസ് ഇന്റര്‍നാഷണല്‍ ആന്റ് എസ്.ജെ ഫിലിംസിന്റെ ബാനറില്‍ ജോയ്മാത്യുവും സജയ് സെബാസ്റ്റ്യനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണിത്. നവാഗതനായ ഗിരീഷ് ദാമോദറാണ് സംവിധായകന്‍.

ജോയ്മാത്യു, കാര്‍ത്തികാമുരളി, ആശാശരത്, വിനയ്‌ഫോര്‍ട്ട്, സുരേഷ്‌കൃഷ്ണ, കൈലാഷ്, ഷീല, നിസാജോസഫ്, മുത്തുമണി, ബാബു അന്നൂര്‍, പോളി രാജശേഖരന്‍ എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. ഷട്ടറിന് ശേഷം ജോയ്മാത്യു തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്. റഫീക് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ബിജിബാല്‍ ഈണം പകരുന്നു. അഴകപ്പനാണ് ക്യാമറ. .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top