മോഷ്ടിച്ച നൂറു പവന്‍ കള്ളന്‍ വീട്ട് മുറ്റത്തേക്ക് വലിച്ചെറിഞ്ഞു

രണ്ട് ദിവസം മുമ്പ് മോഷ്ടിച്ച മുതല്‍ കള്ളന്‍ വീട്ട് മുറ്റത്തേക്ക് തിരിച്ച് എറിഞ്ഞുകൊടുത്തു. മംഗലാപുരത്താണ് ഈ രസകരമായ സംഭവം.മംഗലുരു അഡുമരോളിയില്‍ ശേഖര്‍ കുന്ദറിന്റെ വീട്ടിലായിരുന്നു ശനിയാഴ്ച പട്ടാപ്പകല്‍ മോഷണം നടന്നത്. ഭാര്യ തിലോത്തമ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണവും പണവുമാണ് മോഷ്ടിക്കപ്പെട്ടത്.
മെക്കാനിക്കായ ശേഖര്‍ കുന്ദര്‍ വര്‍ക്ക്ഷോപ്പിലേക്കും ജിയോളജി വകുപ്പ് ജീവനക്കാരിയായ തിലോത്തമ ഓഫീസിലേക്കും പോയ സമയത്ത് പിന്‍ വാതില്‍ തകര്‍ത്തായിരുന്നു മോഷ്ടാവ് അകത്ത് കടന്നത്. അന്ന് വലിയ മഴയായതിനാല്‍ മോഷണ വിവരം അയല്‍ക്കാര്‍ പോലും അറിഞ്ഞില്ല. 100 പവന്‍ സ്വര്‍ണ്ണവും 13,000 രൂപയുമായിരുന്നു കള്ളന്‍ മോഷ്ടിച്ചത്. പിറ്റേന്ന് ബൈക്കില്‍ എത്തിയ കള്ളന്‍ വീട്ടുമുറ്റത്തേക്ക് സ്വര്‍ണ്ണമടങ്ങിയ ബാഗ് എറിയുകയായിരുന്നു.
പരാതി നല്‍കി വിഷമിച്ചിരിക്കവെയാണ് വീട്ടുകാര്‍ക്ക് സ്വര്‍ണ്ണം തിരിച്ച് കിട്ടുന്നത്. എന്നാല്‍ മോഷ്ടിച്ച പണം തിരിച്ച് കിട്ടിയില്ല. സ്വര്‍ണ്ണം ലോക്കറില്‍ സൂക്ഷിക്കണമെന്ന ഉപദേശം അടങ്ങിയ കുറിപ്പും സ്വര്‍ണ്ണത്തിന്റെ കൂടെ കള്ളന്‍ വച്ചിരുന്നു.
robbery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here