ഇപിഎസ് പക്ഷത്തിന് തിരിച്ചടി; വിശ്വാസ വോട്ടെടുപ്പ് ഉടൻ വേണ്ടെന്ന് കോടതി

നിയമസഭയിലെ അപ്രതീക്ഷിത നീക്കങ്ങളെ തുടർന്ന് പ്രതിസന്ധിയിലായ എടപ്പാടി പളനിസ്വാമി മന്ത്രിസഭയ്ക്ക് തിരിച്ചടി. എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിനും കോടതി സ്‌റ്റേ ഏര്‍പ്പെടുത്തി.ഒക്ടോബർ നാല് വരെ നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്തരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. അയോഗ്യരാക്കിയ എംഎൽഎമാരുടെ മണ്ഡലത്തിൽപോലും തെരഞ്ഞെടുപ്പ് നടപടി തുടങ്ങരുതെന്നും കോടതി പറഞ്ഞു.
നേരത്തേ ദിനകരൻ പക്ഷത്തുള്ള 18 എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയിരുന്നു. തുടർന്ന് തങ്ങളോടൊപ്പം നിൽക്കുന്ന എംഎൽഎമാരെ ചേർത്ത് നിർത്തി ഭൂരിപക്ഷം തെളിയിക്കാനുള്ള എടപ്പാടി പക്ഷത്തിന്റെ നീക്കമാണ് ഇതോടെ പ്രതിസന്ധിയിലായത്. ഒപിഎസ്-ഇപിഎസ് പക്ഷം, ഡിഎംകെ, ദിനകരൻ പക്ഷം എന്നിവരാണ് കേസിലെ മൂന്ന് കക്ഷികൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here