ദേരാ സച്ചാ സൗദയുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും കണ്ടെത്തിയത് 75 കോടി

ദേരാ സച്ചാ സൗദയുടെ വിവധ ബാങ്ക് അക്കൌണ്ടുകളിൽ നിന്നായി അന്വേഷണ സംഘം കണ്ടെത്തിയത് 75 കോടി. ഡേരാ സച്ഛാ സൗദയുടെയും അനുബന്ധസ്ഥാപനങ്ങളുടെയും 504 ബാങ്ക് അക്കൗണ്ടുകളാണ് പരിശോധിച്ചത്.
ഇതിൽ 473 എണ്ണം സേവിങ്‌സ് അക്കൗണ്ടുകളാണ്. മറ്റുള്ളവ ലോൺ അക്കൗണ്ടുകളാണ്. 74.96 കോടിയുടെ നിക്ഷേപമാണ് സേവിങ്‌സ് അക്കൗണ്ടുകളിൽനിന്ന് കണ്ടെത്തിയത്. ഇതിൽ 7.72 കോടി രൂപ ഗുർമീത് റാം റഹീം സിങ്ങിന്റെ സ്വന്തം പേരിലുള്ള അക്കൗണ്ടിലാണ് നിക്ഷേപിച്ചിട്ടുള്ളത്. 12 അക്കൗണ്ടുകളിലായാണ് നിക്ഷേപം നടത്തിയിരുന്നത്.
ഗുർമീതിന്റെ ദത്തുപുത്രി ഹണീപ്രീതിന്റെ പേരിൽ ആറു ബാങ്ക് അക്കൗണ്ടുകളിലായി ഒരു കോടിയിലധികം രൂപയുടെ നിക്ഷേപമുണ്ട്. ഗുർമീതിന്റെ സിനിമാ നിർമാണ യൂണിറ്റ് ഹകീകത്ത് എന്റർടെയിൻമെന്റിന്റെ പേരിൽ ഇരുപത് അക്കൗണ്ടുകളിലായി അമ്പതുകോടിയോളം നിക്ഷേപമുണ്ട്.
എല്ലാ അക്കൗണ്ടുകളും സർക്കാർ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഡേരാ സച്ഛാ സൗദയുടെ സ്ഥാവര ജംഗമ വസ്തുക്കളുടെ കണക്ക് തയ്യാറാക്കാൻ പഞ്ചാബ് ഹരിയാന ഹൈക്കോടതി ഇരുസംസ്ഥാനങ്ങൾക്കും നിർദേശം നൽകിയിരുന്നു.
75 crore seized from dera sacha souda bank accounts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here