ഇളയ മകനെ കൊല്ലാൻ അമ്മ ക്വട്ടേഷൻ നൽകിയത് മൂത്ത മകന്

ഇളയെ മകനെ കൊല്ലാൻ സ്വന്തം അമ്മ ഏൽപ്പിച്ചത് മൂത്ത മകനെ. മംബൈയിലെ യോൻഡറിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ഇളയ മകന്റെ ലൈംഗിക വൈകൃതം തന്നെയും കടന്ന ബന്ധുക്കളിലേക്ക് എത്തിയതോടെ സഹികെട്ടാണ് ക്വട്ടിേഷന് നൽകിയതെന്ന് അറസ്റ്റിലായ അമ്മ രജനി പോലീസിനോട് പറഞ്ഞു.
രജനിയുടെ രണ്ടാം വിവാഹത്തിലെ മകനായ രാംചരൺ ദ്വിവേദിയാണ് കൊല്ലപ്പെട്ടത്. മയക്കുമരുന്ന് ശീലമാക്കിയ ഇയാൾ ലൈംഗിക വൈകൃതത്തിന് അടിമയായിരുന്നവെന്നാണ് റിപ്പോർട്ട്.
ആറുമാസത്തിലേറെയായി രജനിയും രാംചരണിന്റെ ശല്യം സഹിക്കുകയായിരുന്നു. മറ്റുള്ളവരോട് ഇക്കാര്യം പറഞ്ഞാൽ തന്നെ കൊല്ലുമെന്ന് ഭീഷണപ്പെടുത്തിയതിനാലാണ് വിവരം പുറത്തു പറയാതിരുന്നതെന്നും രജനി പറഞ്ഞു.
എന്നാൽ രാംചരൺ ബന്ധുക്കളായ ചില സ്ത്രീകളെ ഇത്തരത്തിൽ ഉപദ്രവിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. അവർ പോലീസിൽ പരാതി പറയുമെന്ന് പറഞ്ഞപ്പോൾ രജനിയാണ് രാംചരണിന് വേണ്ടി മാപ്പ് പറഞ്ഞത്. പിന്നീട് ശല്യം സഹിക്കാതിരുന്നപ്പോഴാണ് രാംചരണിനെ ഇല്ലാതാക്കാൻ തീരുമാനിച്ചത്.
ആദ്യ ബന്ധത്തിലെ മകനായ സീതാറാമിനാണ് രജനി ഇതിനായുള്ള ക്വട്ടേഷൻ നൽകിയത്. കൂട്ടുകാരായ രാകേഷ് യാദവ്, കേശവ് മിസ്ത്രി എന്നിവരെയും കൂട്ടിയാണ് സീതാറാം രാംചരണിനെ കൊലപ്പെടുത്തിയത്. സീതാറാം താൻ വാങ്ങിയ പുതിയ വാഹനം കാണാൻ രാംചരണിനെ വിളിച്ച് ആളൊഴിഞ്ഞ പാറ്കകുളത്തിനടുത്ത് എത്തിക്കുകയും, മൂവരും ചേർന്ന് രാംചരണിനെ കുത്തി കൊലപ്പെടുത്തി വെള്ളത്തിലടുകയുമായിരുന്നു.
പോലീസിന് രാംചരണിന്റെ മൃതദേഹം കിട്ടിയപ്പോൾ കയ്യിൽ രജനി എന്ന് പച്ചകുത്തിയ പാടുണ്ടായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ രജനിയെ തേടി പോലീസ് എത്തിയെങ്കിലും, രാംചരണിനെ അറിയില്ലെന്നായിരുന്നു രജനിയുടെ മറുപടി. പോലീസ് മൃതദേഹത്തിന്റെ ചിത്രം പുറത്തുവിട്ടതോടെ സുനിത ശർമ്മ എന്ന സ്ത്രീ രാംചരണിനെ തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
mother gives elder son quotation to kill younger
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here