ആധാർ നമ്പർ നൽകാത്ത ഗുണഭോക്താക്കൾക്ക് റേഷൻ നൽകില്ല : സിവിൽ സപ്ലൈസ്

ആധാർ നമ്പർ നൽകാത്ത ഗുണഭോക്താക്കൾക്ക് റേഷൻ നൽകില്ലെന്ന് സിവിൽ സപ്ലൈസ് വകുപ്പ്. ഈ മാസം മുപ്പതിനകമാണ് ആധാർ നമ്പർ നൽകേണ്ടത്.
ആധാർ നമ്പർ രേഖപ്പെടുത്തി അതിന്റെ സാധുത ഉറപ്പ് വരുത്തി മാത്രമേ റേഷൻ സാധനങ്ങൾ നൽകാവൂ എന്ന കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഈ മാസം മുപ്പതിന് ശേഷം ആധാർ ലഭ്യമാക്കിയ ഗുണഭോക്താക്കൾക്ക് മാത്രമായിരിക്കും സബ്‌സിഡി നിരക്കിൽ ഭക്ഷ്യധാന്യം നൽകുകയെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു.
പൊതുവിതരണ മേഖലയിൽ സുതാര്യത ഉറപ്പാക്കാനാണ് കാർഡിലെ അംഗങ്ങളുടെ ആധാർ നമ്പർ ശേഖരിക്കുന്നത്. ഇതുവഴി റേഷൻ സാധനങ്ങളുടെ ചോർച്ചയും ദുരുപയോഗവും തടയാനാകുമെന്നാണ് അധികൃതർ കണക്ക് കൂട്ടുന്നത്.
no aadhar no ration
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here