പറവ കാണാൻ പോകുന്നവരോട് ദുൽഖറിന് ഒരു അപേക്ഷയുണ്ട്

സൗബിൻ സംവിധാനം ചെയ്യുന്ന ദുൽഖർ സൽമാൻ ചിത്രം പറവ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. എന്നാൽ ചിത്ത്രതിന്റെ ആദ്യ ഷോയ്ക്ക് കയറുന്നവരോട് ദുൽഖറിന് ഒരു അപേക്ഷയുണ്ട്. സിനിമയിലെ രംഗങ്ങൾ പ്രത്യേകിച്ച് എൻട്രി സീനുകളും മാസ് ഡയലോഗുകളും മൊബൈലിൽ ഷൂട്ട് ചെയ്ത് യൂ ട്യൂബിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്യുന്നത് ആരാധകരുടെ പതിവാണ്. എന്നാൽ ഇത്തരമൊരു നടപടി ദയവ് ചെയ്ത് ഒഴിവാക്കണമെന്നാണ് ദുൽഖർ ആത്മാർത്ഥമായി അപേക്ഷിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ദുൽഖറിന്റെ അഭ്യർത്ഥന.
നാളെ പറവ കാണാൻ പോകുന്ന പ്രേക്ഷകരോട് പ്രത്യേകിച്ച് ആരാധകരോട് എനിക്ക് ആത്മാർത്ഥമായ ഒരു അപേക്ഷയുണ്ട്. ദയവു ചെയ്തു നിങ്ങൾ സിനിമയിലെ രംഗംകൾ ക്യാമറയിൽ പകർത്തരുത്. അത് ഏതെങ്കിലും ഒരു നടന്റെ ഇൻട്രോയോ,സംഘടനാ രംഗങ്ങളോ, ഗാനരംഗങ്ങളോ എന്തും ആകാം. എനിക്കറിയാം ഇതൊക്കെ നിങ്ങളുടെ സ്‌നേഹവും ആവേശവും ആണെന്ന്. എന്നാൽ ഇത് പൈറസി പോലെ തന്നെയാണ്. നിങ്ങൾ ഷൂട്ട് ചെയ്യുന്നത് സോഷ്യൽ മീഡിയയിലൂടെയും ഇന്റർനെറ്റ് വഴിയും പരന്ന് കഴിഞ്ഞാൽ അത് സിനിമയുടെ ഡിവിഡി/ ബ്ലു റേ ഇറങ്ങുമ്പോഴായിരിക്കും ബാധിക്കുന്നത്. ഇത് ആരെയും വിഷമിപ്പിക്കാനോ സങ്കടപെടുത്താനോാ പറയുന്നതല്ല. ദയവു ചെയ്തു ഇത് നിങ്ങൾ ചെയ്യാതെ ഇരിക്കുക – ദുൽഖർ സൽമാൻ
സൗബിന്റെ കഥയ്ക്ക് സൗബിനും നിസാം ബഷീറും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. പരസ്യ സംവിധായകനും സിനിമാറ്റോഗ്രാഫറുമായ ലിറ്റിൽ സ്വയാമ്പ് പോൾ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ്; പ്രവീൺ പ്രഭാകർ. പുതുമുഖങ്ങളാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here