20 ഭിന്നലിംഗക്കാർക്ക് കൂടി കൊച്ചി മെട്രോയിൽ അവസരം

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ടവര്‍ക്ക് ജോലി നൽകി ലോക ശ്രദ്ധ പിടിച്ച് പറ്റിയ കൊച്ചി മെട്രോ വീണ്ടും ഭിന്നലിംഗക്കാരെ ഒപ്പം ചേർക്കുന്നു. പുതുതായി 20ഭിന്നലിംഗക്കാർക്കാണ് കുടുംബശ്രീ വഴി മെട്രോ അവസരം ഒരുക്കുന്നത്. മെട്രോയിലേക്ക് ആവശ്യമായ ജീവനക്കാരെ നല്‍കുന്ന കുടുംബശ്രീയുടെ ഫെസിലിറ്റി മാനേജ്‌മെന്റ് സെന്റര്‍ വഴിയാണ് ഇവരെ തെരഞ്ഞെടുത്തത്.
കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്ററിലും ഹൗസ് കീപ്പിങ്ങ് വിഭാഗത്തിലുമാണ് ഇവരെ നിയമിക്കുക. വിവിധ വിഭാഗങ്ങളിലേക്കായി നടത്തിയ അഭിമുഖത്തില്‍ പങ്കെടുത്ത 24 പേരില്‍നിന്നു യോഗ്യരായ 20 പേരെ തെരഞ്ഞെടുക്കുകയായിരുന്നു.
കൊച്ചി മെട്രോ റെയിലിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ ഇവര്‍ക്ക് വിദഗ്ദ്ധ ഏജന്‍സികളുടെ കീഴില്‍ സ്‌കില്‍ പരിശീലനം നല്‍കും. തുടര്‍ന്ന് ഇവരെ പാലാരിവട്ടം, ചങ്ങമ്പുഴ പാര്‍ക്ക,് ഇടപ്പള്ളി, പത്തടിപ്പാലം, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, കളമശേരി, മുട്ടം, അമ്പാട്ടുകാവ്, കമ്പനിപ്പടി പുളിഞ്ചുവട്, ആലുവ എന്നീ പതിനൊന്നു സ്റ്റേഷനുകളിലായി നിയമിക്കും.
താമസസൗകര്യവും കുറഞ്ഞ വേതനവും കാരണം മെട്രോ ആദ്യഘട്ടത്തിൽ നിയമിച്ച ചില ഭിന്നലിംഗക്കാർ ജോലി മതിയാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here