Advertisement

കേന്ദ്രമന്ത്രിമാർ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തി; അതിസമ്പന്നൻ ധനമന്ത്രി

September 23, 2017
1 minute Read
arun-jaitley central ministers asset report

സർക്കാരിന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മന്ത്രിമാർ തങ്ങളുടെ ആസ്തിയും ബാധ്യതയും സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചതിനെ തുടർന്ന് കേന്ദ്രമന്ത്രിമാർ തങ്ങളുടെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തി.

അരുൺ ജെയ്റ്റ്‌ലിയാണ് കൂട്ടത്തിൽ അതിസമ്പന്നൻ.
67.62 കോടിയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. കഴിഞ്ഞവർഷം 60.99 കോടിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രണ്ടുകോടി രൂപയുടെ സ്വത്താണുള്ളത്. വിദേശകാര്യമന്ത്രി സുഷമാസ്വരാജിന് 5.33 കോടിയുടെയും മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കറിന് 1.55 കോടിയുടെയും സ്വത്തുക്കളുണ്ട്.

സർക്കാരിന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മന്ത്രിമാർ തങ്ങളുടെ ആസ്തിയും ബാധ്യതയും സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചിരുന്നു. കേന്ദ്രമന്ത്രിസഭയിൽ ഇതുവരെ 15 പേർ മാത്രമാണ് വിവരങ്ങൾ പരസ്യപ്പെടുത്തിയത്. ഓഗസ്റ്റ് 31നായിരുന്നു വിവരങ്ങൾ സമർപ്പിക്കേണ്ട അവസാനതീയതി.

central ministers asset report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top