Advertisement

ലോകാവസാനത്തിന് ഇനി ഏതാനും വർഷങ്ങൾ മാത്രം ബാക്കി; പ്രവചനവുമായി ശാസ്ത്രലോകം

September 23, 2017
1 minute Read
geologists about dooms day

ലോകാവസാനത്തെ കുറിച്ച് നിരവധി പ്രവചനങ്ങളാണ് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്. അവയിൽ 2012 ഡിസംബറിൽ ലോകം അവസാനിക്കുമെന്നതായിരുന്നു ഏറ്റവും പ്രചാരം നേടിയ പ്രവചനം. അതുപ്രകാരം ഒരു സിനിമ തന്നെ പുറത്തിറങ്ങിയിരുന്നു. എന്നാൽ ഇത്തവണ പ്രവചനവുമായി എത്തിയിരിക്കുന്നത് ആത്മീയ ഗുരുക്കളോ, നേതാക്കളോ അല്ല മറിച്ച് ശാസ്ത്രലോകം തന്നെയാണ് !!

2100 വരെ ലോകത്തിന് ആയുസ്സുണ്ടെന്നാണ് ഭൗമശാത്രജ്ഞർ പ്രവചിക്കുന്നത്. അതായത് ഇനിയും 80 വർഷം കൂടി ലോകം ഇങ്ങനെ തട്ടിമുട്ടി നിങ്ങും, ശേഷം 2100 ഓടെ ലോകം അവസാനിക്കും.

കാര്യ കാരണങ്ങൾ സഹിതമാണ് അവർ പ്രവചനം നടത്തിയിരിക്കുന്നത്. സമുദ്രങ്ങൾ പ്രളയങ്ങളായി രൂപാന്തരപ്പെട്ടാണ് ലാകാവസാനം ഉണ്ടാക്കുക. മനുഷ്യർ അനിയന്ത്രിതമായി പുറന്തള്ളുന്ന കാർബണുകൾ കുന്നുകൂടി സമുദ്രങ്ങളിൽ ജീവനില്ലാതാകും. പിന്നീട് അത് ഭൂമിയ ആകെ ഇല്ലാതാക്കും എന്നാണ് ഭൗമശാത്രജ്ഞനായ പ്രൊഫസർ ഡാനിയേൽ റോത്തമർ പറയുന്നത്. സമുദ്രങ്ങളിലെ കാർബണിന്റെ അളവ് 310 ജിഗാടണ്ണിലും കൂടുതലായാൽ ലോകാവസാനം ഉറപ്പെന്നും ശാസ്ത്രജ്ഞർ പറയുന്നു.

ജീവന്റെ ഉത്ഭവസ്ഥാനമായ സമുദ്രങ്ങളിൽ ജീവനില്ലാതായാൽ പിന്നെ നമ്മളും ഇല്ല. ഇതാണ് ലോകാവസാനമായി പരിണമിക്കുക എന്നും ശാസ്ത്രജ്ഞർ പറയുന്നു.

geologists about dooms day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top