അപൂർവ്വ പരാതിയുമായി സുപ്രീം കോടതിയെ സമീപിച്ചു; തങ്ങൾ ദൈവങ്ങളല്ലെന്ന് കോടതി

ലോകത്തെ ഒരു കോടതിയിലും ഇന്നേവരെ കേൾക്കാൻ സാധ്യതയില്ലാത്ത പരാതിയാണ് രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി കേട്ടത്. ലോകത്തിലെ ഏറ്റവും മാരക ജീവിയായ കൊതുകിനെ ഇന്ത്യയിൽ നിന്ന് തുടച്ച് നീക്കാൻ കോടതി അധികാരികളോട് ആവശ്യപ്പെടണമെന്നായിരുന്നു പരാതി.
ജസ്റ്റിസ് മദൻ ബി ലോകുർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പിലാണ് ഈ അപൂർവ്വ ഹർജി എത്തിയത്. ധനേഷ് ലെഷ്ധാൻ എന്നയാളാണ് ഈ വിചിത്ര പരാതിയുമായി കോടതിയെ സമീപിച്ചത്. ഇയാളുടെ ഹർജിയിൽ സുപ്രീം കോടതി ജഡ്ജിമാർ നിസ്സഹായരായിരുന്നു. ഞങ്ങൾ ദൈവങ്ങളല്ല, ദൈവത്തിന് മാത്രം ചെയ്യാൻ സാധിക്കുന്ന കാര്യം തങ്ങളോട് ആവശ്യപ്പെടരുതെന്ന് രണ്ടംഗ ബെഞ്ച് ധനേഷ് ലഷ്ധാനോട് പറഞ്ഞു.
ലോക ആരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ആഗോളതലത്തിൽ കൊതുകുകൾ കാരണം 725,5000 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ധനേഷ് ഹർജിയിൽ കോടതിയെ ധരിപ്പിച്ചു. കൊതുകുകളെ നിയന്ത്രിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ നടപ്പിലാക്കാണമെന്ന് സർക്കാരുകളോട് ആവശ്യപ്പെടണമെന്നും ഇയാൾ ആവശ്യപ്പെട്ടു.
ഏതെങ്കിലും കോടതികൾ അധികാരികൾക്ക് നിർദേശം നൽകിയത് കൊണ്ട് രാജ്യത്ത് നിന്ന് കൊതുകുകളെ തുരത്താനാവുമെന്ന് കരുതുന്നില്ലെന്നും കോടതി ഇതിന് മറുപടി നൽകി. എല്ലാ വീടുകളിലും പോയി കോടതിക്ക് കൊതുകുകളെ കണ്ടെത്താനാവില്ലെന്നും വ്യക്തമാക്കിക്കൊണ്ട് കോടതി ഹർജി തള്ളി.
man approaches sc with strange plea
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here