ഉത്തരകൊറിയയിലേക്കുള്ള കയറ്റുമതി നിയന്ത്രിക്കാനൊരുങ്ങി ചൈന

ഉത്തരകൊറിയയിലേക്കുള്ള എണ്ണ കയറ്റുമതിയ്ക്ക് ചൈന നിയന്ത്രണമേർപ്പെടുത്തും. ശുദ്ധീകരിച്ച പെട്രോളിന്റെ കയറ്റുമതി പ്രതിവർഷം 20 ലക്ഷം ബാരലാക്കി കുറയ്ക്കാനും ദ്രവീകൃത പ്രകൃതി വാതകത്തിന്റെ കയറ്റുമതി പൂർണ്ണമായിം നിർത്തലാക്കാനുമാണ് ചൈന ഒരുങ്ങുന്നത്.
ഉത്തരകൊറിയയ്ക്ക് മേൽ ഐക്യരാഷ്ട്ര സംഘടന ഉപരോധം ഏർപ്പെടുത്തിയതിന്റെ ഭാഗമായാണ് ചൈനയുടെ പുതിയ നീക്കം. ഒടുവിൽ ഹൈഡ്രജൻ ബോംബ് പരീക്ഷണം കൂടി നടത്തിയതോടെയാണ് ലോക രാജ്യങ്ങൾ ഉത്തരകൊറിയയെ ഒറ്റപ്പെടുത്താൻ തീരുമാനിച്ചത്.
ഉത്തരകൊറിയയുടെ പ്രധാന വ്യാപാര പങ്കാളിയാണ് ചൈന. ഉത്തരകൊറിയയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന തുണിത്തരങ്ങളുടെ ഇറക്കുമതിയിലും നിയന്ത്രണം ഏർപ്പെടുത്താനും ചൈന തീരുമാനിച്ചതായും വാണിജ്മന്ത്രാലയം അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here