ഓണം ബമ്പർ ലഭിച്ച ആ ഭാഗ്യവാനെ കണ്ടെത്തി

ഇത്തവണത്തെ ഓണം ബമ്പർ ലഭിച്ച ഭാഗ്യവാൻ ആരെന്ന തിരച്ചലിന് ഒടുവിൽ വിരാമം. കേരള സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ പത്തുകോടി ലഭിച്ച ഭാഗ്യശാലിയെ കണ്ടെത്തി. പരപ്പനങ്ങാടി സ്വദേശി മുസ്തഫയ്ക്കാണ് ഒന്നാം സമ്മാനമായ പത്തുകോടി രൂപ അടിച്ചത്.
പരപ്പനങ്ങാടിയിൽ വിറ്റ AJ 442876 എന്ന നമ്പറിനാണ് പത്തുകോടി രൂപ അടിച്ചത്. ഐശ്വര്യ ലോട്ടറി ഏജൻസിയിലെ കൊട്ടന്തല പൂച്ചേങ്ങൽകുന്നത്ത് ഖാലിദാണ് ടിക്കറ്റ് വിറ്റത്. ഖാലിദിൽ നിന്ന് പരപ്പനങ്ങാടി ബസ് സ്റ്റാൻഡിൽ നിന്നാണ് മുസ്തഫ ടിക്കറ്റ് വാങ്ങിയത്. നറുക്കെടുപ്പ് ഫലം പുറത്തു വന്നത് മുതൽ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യശാലിയാരെന്ന ആകാംക്ഷയിലായിരുന്നു ജനം.
ഇന്നലെ വൈകീട്ടോടെ നടന്ന നറുക്കെടുപ്പിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഭാഗ്യശാലികളെ നറുക്കെടുത്തത്. 250 രൂപയായിരുന്നു ടിക്കറ്റിന്റെ വില.
SU 579088; VA 351753, RN 707904, AJ 449186, BL 421281, TH 372690, IR 559728, ON 669995, AM 447777 എന്നീ നമ്പറുകൾ രണ്ടാം സമ്മാനം നേടിയപ്പോൾ SU 259647
VA 198819, RN 351616, AJ 379295, BL 693583, TH 529214,
IR 117727, UV 191480, ON 496867, AM 438780 എന്നീ നമ്പറുകളാണ് മൂന്നാം സമ്മാനം നേടി.
onam bumper 2017 winner
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here