ഫാ. ടോം ഉഴുന്നാലിനെ ആദരിയ്ക്കാൻ തയ്യാറെടുത്ത് തലസ്ഥാനം

യമനിൽ ഭീകരരുടെ പിടിയിൽ നിന്ന് മോചിപ്പിക്കപ്പെട്ട ഫാദർ ടോം ഉഴുന്നാലിൽ ഒക്ടോബർ 3ന് തലസ്ഥാനത്തെത്തും. മുഖ്യമന്ത്രി പിണറായി വിജയനെയും സി.ബി.സി.ഐ പ്രസിഡന്റ് കർദിനാൾ മാർ ക്ലിമീസ് ബാവ യേയും ഉഴുന്നാലിൽ സന്ദർശിക്കും. വൈകിട്ട് 5ന് തിരുവനന്തപുരത്ത് നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ കേരള ജനതയുടെ ആദരം ഫാദർ ടോമിന് നൽകും.
ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ, മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ബിഷപ്പ് സാമുവൽ മാർ ഐറേനിയോസ്, പാളയം ഇമാം സുഹൈബ് മൗലവി, ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here