താന്‍ ഗുര്‍മീതിനെ വിവാഹം കഴിച്ചാല്‍ സ്ഥാനം നഷ്ടപ്പെടുമോയെന്ന് ഹണിപ്രീത് ഭയപ്പെട്ടിരുന്നു: രാഖി സാവന്ത്

താന്‍ ഗുര്‍മീതിനെ വിവാഹം കഴിച്ചാല്‍ സ്ഥാനം നഷ്ടപ്പെടുമോയെന്ന് ഹണിപ്രീത് ഭയപ്പെട്ടിരുന്നുവെന്ന് നടി രാഖി സാവന്ത്. ഒരു തവണ ഗുര്‍മീതിന്റെ ആശ്രമത്തില്‍ പോയിട്ടുണ്ട്. ഗുര്‍മീതിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു അത്. എന്നാല്‍ താന്‍ ഗുര്‍മീതുമായി അടുക്കുന്നത് ഹണിപ്രീതിനെ അസ്വസ്ഥയാക്കി. എന്നാല്‍, വനിതാ അനുയായികളെ ഗുര്‍മിത് ചൂഷണം ചെയ്തിരുന്നതും, പുരുഷന്മാരെ വന്ധ്യംകരിച്ചതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നും രാഖി പറഞ്ഞു.
ഗുര്‍മിത് റാം റഹീം സിങിന്റെയും ഹണിപ്രീതിന്റെയും ജീവിതം പശ്ചാത്തലമാക്കി ചിത്രീകരിക്കുന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് രാഖി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഒരിക്കല്‍ ഗുര്‍മിതിനെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന് ചുറ്റും അല്‍പ്പ വസ്ത്രധാരികളായ സ്ത്രീകള്‍ നില്‍ക്കുന്നത് കണ്ടിട്ടുണ്ടെന്നും രാഖി സാവന്ത് വ്യക്തമാക്കി.
rakhi savanth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here