ചിറയൻകീഴിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവം; മുഴുവൻ പ്രതികളും അറസ്റ്റിൽ

ചിറയൻകീഴിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മുഴുവൻ പ്രതികളും അറസ്റ്റിൽ. റൂറൽ ഷാഡോ സംഘമാണ് പ്രതികളെ പിടികൂടിയത്. കേവലം 24മണിക്കൂറിനുള്ളിലാണ് ആറ്റിങ്ങൽ സി.ഐയുടെ കീഴിലുള്ള റൂറൽ ഷാഡോ ടീം പിടികൂടിയത്. കഴിഞ്ഞ 13 ന് നടന്ന സംഭവത്തിലെ വീഡിയോ ഇന്നലെയാണ് പുറത്ത് വന്നത്. ഷിനോജി, വിഷ്ണു, സുധീഷ്, പ്രദീപ്, ഒന്നാം പ്രതി അനന്തു എന്നിവരാണ് പിടിയിലായത്.
സമൂഹമാധ്യമങ്ങളിലൂടെ സംഭവം പുറത്തറിഞ്ഞതോടെ റൂറൽ എസ്പി അശോക് കുമാർ കേസ് അന്വേഷിക്കാൻ ആറ്റിങ്ങൽ സി.ഐ അനിൽകുമാറിനെ ചുമതലപ്പെടുത്തുക ആയിരുന്നു. തുടർന്നാണ് സി ഐ യുടെ കീഴിൽ പ്രത്യേകസംഘം പ്രതികളെ പിടികൂടിയത്. റൂറൽ ഷാഡോ പൊലീസിലെ എസ്ഐ ഷിജു കെ.എൽ. നായൽ, ചിറയിൻകീഴ് എസ് ഐ. എ.പി ഷാജഹാൻ, എസ്.ഐ പ്രസാദ് ചന്ദ്രൻ, ഷാഡോ എ.എസ് ഐ, ഫിറോസ്, ബിജു. എ.എച്ച്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ. ബി ദിലീപ്, ബിജുകുമാർ, ജ്യോതിഷ് വി.വി, ദിനോർ, ശരത്, സുൾഫി, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here