Advertisement

പാലാരിവട്ടം- മഹാരാജാസ് മെട്രോ; സുരക്ഷാ പരിശോധന ആരംഭിച്ചു

September 25, 2017
1 minute Read
palarivattom maharajas metro security inspection started

പാലാരിവട്ടം മഹാരാജാസ് കോളേജ് റൂട്ടിൽ സുരക്ഷാ പരിശോധന തുടങ്ങി. മെട്രോ റെയിൽ സേഫ്റ്റി കമ്മീഷണർ കെ.എം. മനോഹരൻറെ നേതൃത്വത്തിലുള്ള സംഘം ഇന്ന്! രാവിലെ 9മണിക്ക് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനിൽ നിന്നുമാണ് പരിശോധന ആരംഭിച്ചത്.

സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ, കണ്ട്രോൾ റൂമിൻറെ പ്രവർത്തനം, എസ്‌ക്കലേറ്റർ, ലിഫ്റ്റ്, വയഡക്റ്റ് , സിഗ്‌നലിംഗ് സംവിധാനങ്ങൾ, എ.എഫ്.സി. ഗേറ്റുകൾ തുടങ്ങിയവയാണ് പരിശോധിക്കുക. നാളെയും സുരക്ഷാ പരിശോധന തുടരും. സി.എം.ആർ.എസ്സിൻറെ അനുമതി ലഭിക്കുന്നപക്ഷം ഒക്ടോബർ 3ന് പാലാരിവട്ടം മഹാരാജാസ് കോളേജ് റൂട്ട് ഉദ്ഘാടനം നടത്തും.

palarivattom maharajas metro security inspection started

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top