കൂട്ടുകാര്‍ സെല്‍ഫി പകര്‍ത്തുമ്പോള്‍ കണ്ടില്ല, കൂട്ടത്തിലൊരാള്‍ മുങ്ങിത്താഴുന്നത്

കുളത്തില്‍ നീന്തുന്നതിനിടെ കൂട്ടുകാര്‍ ചേര്‍ന്ന് സെല്‍ഫി എടുക്കുന്ന തിരക്കിലായിരുന്നു. തൊട്ടടുത്ത് സുഹൃത്ത് മുങ്ങിത്താഴുന്നുണ്ടായിരുന്നു. സെല്‍ഫിയില്‍ അത് കാണാം.. എന്നാല്‍ ഫോട്ടോ എടുക്കുമ്പോഴാരും അത് ശ്രദ്ധിച്ചില്ല. ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു.
ബാംഗ്ലൂരിലെ ദക്ഷിണ ബെംഗളൂരുവിലെ റാവഗോൻഡ്‌ലു ബേട്ടയിൽ ഞായറാഴ്ചയാണ് നാടിനെ നടുക്കിയ ഈ സംഭവം. ജയനഗറിലെ നാഷണല്‍ കോളേജ് വിദ്യാര്‍ത്ഥി പതിനേഴ് വയസ്സുകാരന്‍ വിശ്വാസിനാണ് ദാരുണാന്ത്യം. റാവഗോൻഡ്‌ലു ബേട്ടയിലെ 300 വർഷത്തോളം പഴക്കമുള്ള കല്യാണി ക്ഷേത്രക്കുളത്തിലാണ് അപകടമുണ്ടായത്.എന്‍സിസിയുടെ ട്രംക്കിംഗ് ക്യാപിനെത്തിയതായിരുന്നു വിശ്വാസ് അടങ്ങിയ സംഘം. കുളത്തില്‍ ഇറങ്ങരുതെന്ന ബോര്‍ഡ് ഉണ്ടായിരുന്നുവെങ്കിലും അത് അവഗണിച്ചാണ് കുട്ടികള്‍ കുളിക്കാന്‍ ഇറങ്ങിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കുളി കഴിഞ്ഞ് കയറിയ സുഹൃത്തുകള്‍ സെല്‍ഫി നോക്കിയപ്പോഴാണ് വിശ്വാസ് കുളത്തില്‍ മുങ്ങിത്താഴ്ന്ന ചിത്രങ്ങള്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തി വിശ്വാസിനെ പുറത്തെടുത്തെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
വിശ്വാസിന് നീന്തല്‍ അറിയില്ലെന്നത് കൂട്ടുകാര്‍ക്ക് അറിയില്ലായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here