Advertisement

സ്റ്റൈലിഷ് ലുക്കിൽ പ്രിയദർശന്റെ അപാർട്‌മെന്റ്; ചിത്രങ്ങൾ

September 26, 2017
1 minute Read

സ്റ്റൈലിഷ് പ്ലസ് സ്‌പേഷ്യസ് അതാണ് സംവിധായകൻ പ്രിയദർശന്റെ കൊച്ചിയിലെ
ഫ്‌ളാറ്റ്. ‘ദി മൂവി ഹൗസ്’ എന്ന് പേര് നൽകിയിരിക്കുന്ന ഈ വീടിന്റെ ഇന്റീരിയർ ചിത്രങ്ങളാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ നിറയെ.

വിരുന്നുകാർക്കൊപ്പവും, കുടുംബത്തോടുമൊപ്പം കളിചിരികളുമായും അൽപ്പസമയം ചിലവഴിക്കാൻ ഫോർമൽ ലിവിങ്ങ് റൂമും, ഫാമിലി ലിവിങ്ങ് റൂമും വേറെ വേറെയാണ് ഈ വീട്ടിൽ ഒരുക്കിയിരിക്കുന്നത്.

മോഡോൺ അടുക്കളയും, അടുക്കളയോട് ചേർന്നൊരു ബാർ കൗണ്ടറും വീട്ടിൽ ഒരുക്കിയിട്ടുണ്ട്. ഷോ കിച്ചണും, വർക്കിങ്ങ് കിച്ചണും ഈ അപാർട്‌മെന്റിൽ ഒരുക്കിയിട്ടുണ്ട്.

പൂർണ്ണമായും ബ്ലാക്ക് ആന്റ് വൈറ്റ് തീമിലാണ് വീടിന്റെ നിറങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഒപ്പം ലിവിങ്ങ് ഏരിയ വേറിട്ട് നിൽക്കാൻ ഭിത്തിയിൽ ചുവന്ന നിറവും നൽകിയിട്ടുണ്ട്.

കൊച്ചി കായലിന് അഭമുഖമായി സ്ഥിതി ചെയ്യുന്ന ഈ അപാർട്‌മെന്റിലെ ഏത് കിടപ്പുമുറിയിലിരുന്നാലും കായലിന്റെ സൗന്ദര്യം ആസ്വദിക്കാനാകുമെന്നതാണ് മറ്റൊരു പ്രത്യേകത.

priyadarshan apartment pics

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top