സെക്കൻഡ് ഹാൻഡ് വിപണിയിലും ചുവടുവെക്കാൻ ഒരുങ്ങി ഫ്‌ളിപ്കാർട്ട്

സെക്കൻഡ് ഹാൻഡ് വിപണിയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങി ഫ്‌ളിപ്കാർട്ട്. ഇതിന്റെ ആദ്യപടിയായി മൊബൈൽ, ഐ.ടി. കേടുപാടുകൾ തീർക്കുന്ന ‘എഫ് വൺ ഇൻഫോ സൊലൂഷൻ’ എന്ന കമ്പനിയെയാണ് സ്വന്തമാക്കിയത്. ഇന്ത്യ മൊത്തം സാന്നിധ്യമുള്ള കമ്പനിയാണ് എഫ് വൺ ഇൻഫോ സൊലൂഷൻ.
ഫ്‌ളിപ്കാർട്ടിന്റെ സേവനദാതാക്കളായ ജീവ്‌സിന്റെ ഭാഗമായിരിക്കും ഇനിമുതൽ എഫ് വൺ. ഫ്‌ലിപ്കാർട്ടിനു വേണ്ടി ഫർണിച്ചർ ഉൾപ്പെടെ വലുതും ചെറുതുമായ വീട്ടുപകരണങ്ങൾക്കാവശ്യമായ പരിപാലനം നടത്തുന്നത് ജീവ്‌സ് ആണ്.
ഉപയോഗിച്ച സാധനങ്ങളുടെ (സെക്കൻഡ് ഹാൻഡ്) വിൽപ്പനയ്ക്കായി ഇ ബെ ഇന്ത്യയുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കാനാണ് ഫ്‌ളിപ്കാർട്ട് ലക്ഷ്യമിടുന്നത്. സ്മാർട്ട് ഫോൺ ഉൾപ്പെടെയുള്ളവ ഇത്തരത്തിൽ വിൽപ്പനയ്‌ക്കെത്തിക്കും. ബൈബാക്ക് ഗാരന്റി, മാറ്റിവാങ്ങൽ എന്നിവയിലൂടെ കിട്ടുന്ന ഉത്പന്നങ്ങൾ ഉപയോഗയോഗ്യമാക്കി വിൽക്കുകയാണ് ചെയ്യുക. ഈ പദ്ധതിയിൽ പുതിയ ഏറ്റെടുക്കൽ വലിയ ഗുണം ചെയ്യും.
flipkart steps foot to second hand sale
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here