Advertisement

പ്ലം ജൂഡി റിസോർട്ട് അടച്ചുപൂട്ടാൻ അനുമതി

September 27, 2017
0 minutes Read
plum judi resort

മൂന്നാർ പള്ളിവാസലിലെ പ്ലം ജൂഡി റിസോർട്ട് അടച്ചുപൂട്ടണമെന്ന കളക്ടറുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. പരിസ്ഥിതി ദുർബലപ്രദേശമായ പള്ളിവാസലിൽ ചെങ്കുത്തായ പാറകൾ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് റിസോർട്ട് സ്ഥിതി ചെയ്യുന്നതെന്നും അപകട സാധ്യത ഉണ്ടന്നും ചൂണ്ടിക്കാട്ടി റിസോർട്ട് ഒഴിയാൻ കളക്ടർ നിർദ്ദേശിച്ചിരുന്നു.

മുൻപ് ഇവിടെ പാറകൾ ഇടിഞ്ഞു വീണ് വാഹനങ്ങൾ അടക്കം തകർന്നിരുന്നു. ദുരന്തനിവാരണ സമിതിയുടെ റിപ്പോർട്ടിനെ തുടർന്നാണ് കളക്ടർ നോട്ടീസ് നൽകിയത്. കാർഷിക ഭൂമിയിൽ കളക്ടറുടെ അനുമതിയില്ലാതെയാണ് റിസോർട്
നിർമിച്ചതെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് റിസോർട്ട് ഉടമയുടെ ഹർജി കോടതി തള്ളിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top