സൗദിയില്‍ ഇനി സ്ത്രീകള്‍ക്കും വണ്ടിയോടിക്കാം

സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കി സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. ചസ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാനുള്ള തീരുമാനം നടപ്പാക്കി 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അടുത്ത വര്‍ഷം ജൂണില്‍ ഈ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വനിതകള്‍ക്ക് ഡ്രൈവിംഗിന് വിലക്കേര്‍പ്പെടുത്തിയിരുന്ന ലോകത്തെ ഏക രാജ്യമാണ് സൗദി. സ്ത്രീകള്‍ വാഹനം ഓടിച്ചാല്‍ പിടികൂടുകയും പിഴ ഇടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്ത ജൂണോടെ ഇതിനെല്ലാം വിരാമമാവും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here