Advertisement

മോഡി സര്‍ക്കാറിനെതിരായ വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകയ്ക്ക് വധഭീഷണി

September 27, 2017
1 minute Read
toi

ടൈംസ് ഓഫ് ഇന്ത്യയില്‍ മോഡി സര്‍ക്കാറിനെതിരായി വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ വധഭീഷണി. ബിജെപി നേതാക്കള്‍ ഇടപെട്ട് ഈ വാര്‍ത്ത പിന്‍വലിപ്പിക്കുയും ചെയ്തു. ഫസല്‍ ഭീമാ യോജന എന്ന പ്രധാനമന്ത്രിയുടെ പദ്ധതിയ്ക്കെതിരായി എഴുതിയ ലേഖനമായിരുന്നു അത്. സെപ്തംബര്‍ 14നാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ വധ ഭീഷണിയുമായി ലേഖിക റോസമ്മ തോമസിന് വാട്സ് ആപ് സന്ദേശം എത്തി. ആര്‍എസ്എസിനെ വിമര്‍ശിച്ച് എഴുതിയാല്‍ ഗൗരി ലങ്കേശിന്റെ സ്ഥിതിയായിരിക്കുമെന്നാണ് ഭീഷണി.

ഈ പദ്ധതി ഇന്‍ഷുറന്‍സ് കമ്പനികളെയാണ് സഹായിച്ചതെന്നാണ് ലേഖനത്തില്‍ റോസമ്മ എഴുതിയത്. സിഐജിയുടെ കണ്ടെത്തലിനെ അധികരിച്ചായിരുന്നു വാര്‍ത്താ റിപ്പോര്‍ട്ട്. വാര്‍ത്തയ്ക്കിടെ ഉപയോഗിച്ച ഫ്രോഡ് എന്ന വാക്ക് നീക്കം ചെയ്യണമെന്നാണ് ആദ്യം അറിയിച്ചത്. അധികൃതരുടെ ഈ ആവശ്യം പരിഗണിച്ചിട്ടും ഈ വാര്‍ത്ത തന്നെ നീക്കം ചെയ്യുകയായിരുന്നുവെന്ന് റോസമ്മ പറയുന്നു.

toi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top