അപ്പാനി രവിയുടെ കുടുംബം

അപ്പാനി എന്ന് മാത്രം പറഞ്ഞാല്‍ മതി അങ്കമാലി ഡയറീസിലെ ആ കിടുക്കന്‍ വില്ലന്‍ ശരത് കുമാറിനെ ഓര്‍ക്കാന്‍. കഥാപാത്രം നല്കിയ സ്വീകര്യതയെ പേരിലേക്ക് കൂടി ശരത് കുമാര്‍ സ്വീകരിച്ചു, അങ്ങനെ ശരത് കുമാര്‍ അപ്പാനി ശരതായി.
ഇന്ന് കേരളത്തിലും പുറത്തും ഓളമുണ്ടാക്കിയ ഒരു പാട്ടും അപ്പാനി രവിയുടെ ക്രെഡിറ്റിലുണ്ട്. ജിമിക്കി കമ്മല്‍ എന്ന് തുടങ്ങുന്ന വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലെ ഗാനം. പാട്ടിലെ അപ്പാനി ശരതിന്റെ ഡാന്‍സ് എല്ലാവരുടേയും പ്രശസ്തി പിടിച്ച് പറ്റുകയും ചെയ്തു. സിനിമയില്‍ വന്നതിന് ശേഷം ആദ്യമായി പാടി അഭിനയിച്ച ഗാനം ഹിറ്റായതിന്റെ ത്രില്ലിലാണ് താരം.
ശരതിന് ഡാന്‍സില്‍ അത്ര പരിചയമില്ലെങ്കിലും ഭാര്യ രേഷ്മ അങ്ങനെയല്ല. ഒരു നര്‍ത്തകിയാണ് രേഷ്മ. ഇക്കഴിഞ്ഞ ഏപ്രില്‍ 25നായിരുന്നു ഇരുവരുടേയും വിവാഹം. ഇരുവരുടേയും ചിത്രങ്ങള്‍ കാണാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here