Advertisement

കൊല്ലത്ത് ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന സംഭവം; അഞ്ചല്‍ എസ്ഐയ്ക്കെതിരെ നടപടി

September 30, 2017
0 minutes Read
rape kollam

അഞ്ചല്‍ ഏരൂരില്‍ ഏഴുവയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്‌ഐയ്‌ക്കെതിരെ നടപടി. ഏരൂര്‍ എസ്‌ഐ ലിസിയെ ചുമതലകളില്‍ നിന്നു മാറ്റി.പെണ്‍കുട്ടിയെ കാണാതായ ദിവസം പരാതി നല്‍കിയിട്ടും സ്റ്റേഷന്‍ ചുമതലയിലുണ്ടായിരുന്ന ലിസി നടപടി എടുത്തില്ലെന്നും അവധിയെടുത്ത് പോവുകയായിരുന്നുവെന്നും വീട്ടുകാര്‍ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് നടപടി.  പകരം എസ്എച്ച്ഓ ആയി ഗോപകുമാറിനെ നിയമിച്ചു. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ സഹോദരി ഭര്‍ത്താവ് രാജേഷിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top