റിമി ടോമിയുടെ മൊഴി രേഖപ്പെടുത്തി; നിർണായക വിവരങ്ങൾ ലഭിച്ചുവെന്ന് സൂചന

യുവനടിയെ പൊതുവഴിയിൽ ഓടുന്ന കാറിൽ അക്രമിച്ച കേസില്‍ പ്രമുഖ ഗായിക റിമി ടോമിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയതായി സൂചന. കേസില്‍ അറസ്റ്റിലായി ഇപ്പോൾ ജയിലിൽ ഉള്ള ദിലീപിന്റെയും ഭാര്യ കാവ്യയുടെയും ഉറ്റ സുഹൃത്ത് കൂടിയായ ഗായികയെ ചോദ്യം ചെയ്യുന്നതിന് എറണാകുളം സെഷന്‍സ് കോടതി അനുമതി നല്‍കിയിരുന്നു. രഹസ്യമായി ചോദ്യം ചെയ്യുന്നതിനാണ് കോടതി അനുമതി നല്‍കിയത്.
ഗായികയുമായി ഏതൊക്കെ രീതിയിലാണ് ദിലീപിനു ബന്ധമുണ്ടായിരുന്നതെന്ന് തെളിയിക്കുകയാണ് പോലീസിന്റെ ലക്ഷ്യം. വളരെ വേഗം സിനിമാ രംഗത്ത് വളര്‍ന്നു വന്ന ഗായിക ദിലീപ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലുള്ള റിയൽ എസ്റ്റേറ്റ് കോര്‍പ്പറേറ്റ് ഗ്രൂപ്പിന്റെ പ്രധാന കണ്ണിയായി മാറുകയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. ആക്രമിക്കപ്പെട്ട നടിയുമായി റിമി ടോമിയ്ക്ക് ശത്രുത ഉണ്ടായിരുന്നു എന്ന ആരോപണവും പോലീസ് വിശദമായി അന്വേഷിക്കും. ഇത് സംബന്ധിച്ച് പൊലീസിന് ലഭിച്ചിട്ടുള്ള തെളിവുകൾ സംബന്ധിച്ചും മൊഴി രേഖപ്പെടുത്തിയെന്നാണ് വിവരം.
ദിലീപിനുവേണ്ടി പണമിടപാട് നടത്തുവാൻ റിമി ടോമിയെ ആരെങ്കിലും ചുമതലപ്പെടുത്തിയിരുന്നോ എന്നത് സംബന്ധിച്ചും ഗായികയുടെ വിശദീകരണം രേഖപ്പെടുത്തി. എന്നാൽ ഇത് സംബന്ധിച്ച വിശദീകരണം ദിലീപിന് മേലുള്ള കുരുക്ക് കൂടുതൽ മുറുക്കുന്നതാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പൾസർ സുനിയുമായുള്ള ബന്ധം, വിദേശ യാത്രകൾ , സാമ്പത്തിക ഇടപാടുകൾ, ബാങ്ക് വിവരങ്ങൾ, റിയൽ എസ്റ്റേറ്റ് നിക്ഷേപം , നടിയുമായുള്ള പൊരുത്തക്കേടുകൾ തുടങ്ങി റിമിടോമിയിൽ നിന്നും വിശദമായി തന്നെ മൊഴി രേഖപ്പെടുത്തിയതായാണ് റിപ്പോട്ട്.
in-camera statement of rimi tomy recorded
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here