മക്ക ക്രെയിൻ അപകടം; പ്രതികളെ കുറ്റവിമുക്തരാക്കി

2015 ൽ മക്കയിലുണ്ടായ ക്രെയിൻ അപകട കേസിൽ പ്രതികളെയും നിർമാണ കമ്പനിയായ ബിൻ ലാദൻ കമ്പനിയെയും പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. കേസന്വേഷിക്കുന്ന മക്ക ക്രിമിനൽ കോടതിയാണ് ഏറെ വാദങ്ങൾക്ക് ശേഷം കുറ്റക്കാരാണെന്ന് മുദ്ര കുത്തിയവരെ കുറ്റ വിമുക്തരാക്കിയത്.
പ്രതികൂല കാലാവസ്ഥ മൂലമുണ്ടായ ശക്തമായ കാറ്റാണ് അപകട കാരണമെന്ന് കോടതി വിലയിരുത്തി. സംഭവത്തിന് ശേഷം രണ്ടു വർഷമായി ഇത് സംബന്ധിച്ച കേസിൽ വാദഗതികൾ നടന്നു വരികയായിരുന്നു.
ഹജ്ജിന് ദിവസങ്ങൾ മാത്രം ശേഷിക്കെ 2015 സെപ്റ്റംബർ 11 ന് വെള്ളിയാഴ്ച വൈകീട്ട് 5.10 നാണ് മക്ക ഹറം പള്ളി വികസനത്തിനായി നിർമ്മിച്ച ലോകത്തെ ഏറ്റവും വലിയ ക്രെയിൻ ശക്തമായ കാറ്റിൽ പൊട്ടിവീണത്. ദുരന്തത്തിൽ മലയാളി ഉൾപ്പെടെ 108 പേർ മരണപ്പെടുകയും 238 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
mecca crane crash culprits freed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here