സൗദി എയര്‍ലൈന്‍സിന്റെ തിരുവനന്തപുരം സര്‍വ്വീസിന് തുടക്കമായി

സൗദി എയര്‍ലൈന്‍സിന്റെ തിരുവനന്തപുരം സര്‍വീസിന് തുടക്കമായി. ഇത് വരെ കേരളത്തില്‍ കൊച്ചിയിലേക്ക് മാത്രമായിരുന്നു ഇതുവരെ സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തിയിരുന്നത്.ആഴ്ചയില്‍ 3 സര്‍വീസ് റിയാദില്‍നിന്നും രണ്ടു സര്‍വീസ് ജിദ്ദയില്‍ നിന്നുമാണ് തിരുവനന്തപുരത്തേക്ക് ചാര്‍ട്ട് ചെയ്തിട്ടുള്ളത്. ആദ്യ സര്‍വ്വീസില്‍ പുലര്‍ച്ചെ 4: 40 നു റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട വിമാനം പ്രാദേശിക സമയം ഉച്ചക്ക് 12: 15 നു തിരുവനന്തപുരത്തു എത്തി. തിരിച്ചു 1 : 45 നു പുറപ്പെട്ട വിമാനം വൈകുന്നേരം നാലുമണിക്ക് റിയാദില്‍ എത്തി.
ഞായര്‍ , ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് റിയാദ്- തിരുവനന്തപുരം സെക്ടറിലെ സര്‍വീസ്. ജിദ്ദയില്‍ നിന്ന് വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസ് ഉണ്ടാകുക.എയര്‍ ബസ് A330-300 ശ്രേണിയില്‍ പെട്ട പുതിവിമാനങ്ങളാണ് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുക. 36 ബിസിനസ് ക്ലാസ് ഉള്‍പ്പെടെ 298സീറ്റുകളാണ് വിമാനത്തില്‍ ഉണ്ടാകുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here