Advertisement

റോഹിങ്ക്യൻ അഭയാർത്ഥികൾക്കായി മിസ്ഡ് കോൾ ക്യാംപയിനുമായി ശശി തരൂർ

October 3, 2017
0 minutes Read
rohingya rohingyans no need to leave india says SC

മ്യാന്മാറിൽനിന്ന് അഭയാർത്ഥികളായി എത്തിയ റോഹിങ്ക്യകളെ പുറത്താക്കണമെന്ന ആവശ്യം നിരന്തരമായി ഉന്നയിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ ശശി തരൂരിന്റെ മിസ്ഡ് കോൾ ക്യാംപയിൻ. റോഹിങ്ക്യൻ മുസ്ലീങ്ങളെ പിന്തുണയ്ക്കുന്നതിനുവേണ്ടിയാണ് ശശി തരൂരിന്റെ മിസ്ഡ് കോൾ ക്യാംപയിൻ. യുഎൻ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണലിന് തരൂർ നൽകിയ പരാതിയ്ക്ക് പിന്തുണ നൽകാനാണ് മിസ്ഡ് കോൾ ക്യാംപയിൻ ആരംഭിച്ചിരിക്കുന്നത്. 9699221662 എന്ന നമ്പറിലേക്ക് മിസ്‌കോൾ ചെയ്യാനാണ് സോഷ്യൽ മീഡിയ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. ഓരോ മിസ്ഡ് കോളും ശശി തരൂർ ആംനസ്റ്റി ഇന്റർ നാഷണലിൽ നൽകിയ പരാതിയ്ക്ക് പിന്തുണ ലഭിക്കുന്നതായി കണക്കാക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top