Advertisement

ശ്രീനഗറിൽ വിമാനത്താവളത്തിന് സമീപം ഭീകരാക്രമണം

October 3, 2017
1 minute Read

ശ്രീനഗറിൽ വിമാനത്താവളത്തിന് സമീപം ബിഎസ്എഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം. നാല് ബി.എസ്.എഫ് ജവാൻമാർക്ക് പരിക്കേറ്റു. താൽക്കാലിക ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്.

സുരക്ഷാ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശ്രീനഗർ വിമാനത്താവളം താൽക്കാലികമായി അടച്ചു. മൂന്ന് ഭീകരർ ചാവേർ ആക്രമണം നടത്തുകയായിരുന്നു എന്നാണ് വിവരം. ഭീകരിൽ ഒരാളെ സൈന്യം കൊലപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.

കൂടുതൽ ഭീകരർക്കായി പ്രദേശത്ത് ശക്തമായ തിരച്ചിൽ ആരംഭിച്ചതായി ബി.എസ്.എഫ് അറിയിച്ചു.

terrorist attack srinagar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top