Advertisement

എകെജി സെന്ററിലേക്ക് ബിജെപി മാർച്ച്

October 4, 2017
0 minutes Read
bjp protest to akg centre (1)

സിപിഎമ്മിന്റെ കേന്ദ്ര ആസ്ഥാനമായ എകെജി സെന്ററിലേക്ക് ബിജെപി മാർച്ച്. കേരളത്തിലെ ബിജെപി പ്രവർത്തകരെ ആക്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ഡൽഹിയിലെ എകെജി സെന്ററിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് എകെജി സെന്ററിന് 100 മീറ്റർ മുമ്പിൽവെച്ച് പോലിസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.

കേന്ദ്ര സംസ്ഥാന നേതാക്കളുടെ ആഭിമുഖ്യത്തിലായിരുന്നു മാർച്ച്. കേന്ദ്രമന്ത്രിമാരായ ജിതേന്ദർ സിംഗ്, വിജയ് ഗോയൽ, ദേശീയ വക്താവ് ഷാനവാസ് ഹുസൈൻ തുടങ്ങിയവർ മാർച്ചിൽ പങ്കെടുത്തു. ആക്രമണമുണ്ടാകാതിരിക്കാൻ കനത്ത സുരക്ഷയാണ് ഡൽഹി പോലീസ് എടുത്തിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top