ആരാധകരെ ഞെട്ടിച്ച് ദുൽഖറിന്റെ ഫ്‌ളാഷ് മോബ്

ദുൽഖറിന്റെ ഏറ്റവും പുതിയ ചിത്രമായ സോളോ തിയറ്ററുകളിലെത്താൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ആരാധകരെ ഞെട്ടിച്ച് ഫ്‌ളാഷ് മോബുമായി ദുൽഖർ രംഗത്ത്.
ചെന്നൈയിലെ മാളിൽ നടന്ന ഫ്‌ളാഷ് മോബിൽ ദുൽഖറടക്കമുള്ള പ്രമുഖരെല്ലാം അണിനിരന്നു. ആരാധകർക്കൊപ്പം സെൽഫിയുമെടുത്ത ശേഷമാണ് ദുൽഖർ മടങ്ങിയത്.
ബിജോയ് നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബിജോയ് നമ്പ്യാരുടെ ഗെറ്റ് എവേ എന്ന ബാനറും അബാം ഫിലിംസും ചേർന്നാണ് സോലോ നിർമ്മിച്ചിരിക്കുന്നത്. മധു നീലകണ്ഠൻ, ഗിരീഷ് ഗംഗാധരൻ, സേജൽ ഷാ എന്നിവരാണ് ഛായാഗ്രഹണം. ശ്രീകർ പ്രസാദാണ് എഡിറ്റിംഗ്. കലിക്ക് ശേഷം ഗിരീഷ് ഗംഗാധരൻ ക്യാമറ ചലിപ്പിക്കുന്ന ദുൽഖർ ചിത്രവുമാണ് സോലോ.
dulqar flash mob
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here