Advertisement

സോളാർ കേസ്; നിയമോപദേശത്തിന് ശേഷം വിശദമായി ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി

October 4, 2017
0 minutes Read
solar solar case new investigation team to be assigned

സോളാർ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ജി. ശിവരാജൻ കമ്മീഷൻ റിപ്പോർട്ടിൽ നിയമോപദേശത്തിന് ശേഷം വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിപ്പോർട്ട് ലഭിച്ച കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭയെ അറിയിച്ചു.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ, നിയമകാര്യ ഉപദേഷ്ടാവ് എൻ.കെ. ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ റിപ്പോർട്ട് പരിശോധിച്ച് വരികയാണ്. നാലു ഭാഗങ്ങളായാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓഫീസിന് വീഴ്ച പറ്റിയെന്ന കണ്ടെത്തലിൽ അന്വേഷണം നടത്തുന്നതിനാണ് ഇപ്പോൾ നിയമോപദേശം തേടുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top