2018 മുതൽ ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താം : തെരഞ്ഞെടുപ്പ് കമ്മീഷൻ

2018 ഓടെ ലോക്‌സഭ-നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താൻ സജ്ജമാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കമ്മീഷൻ കേന്ദ്ര സർക്കാരിനെ ഇക്കാര്യം അറിയിച്ചു. അടുത്ത വർഷം സെപ്റ്റംബറോടെ പുതിയ വോട്ടിംഗ് യന്ത്രങ്ങളും വോട്ട് ആർക്കാണ് ചെയ്തതെന്ന് സ്ലിപിലൂടെ ഉറപ്പാക്കുന്ന വിവി പാറ്റ് യന്ത്രങ്ങളും വാങ്ങുന്നതോടെ തടസം നീങ്ങുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
വിവിപാറ്റ് യന്ത്രങ്ങൾ വാങ്ങാൻ 3400 കോടി രൂപയും വോട്ടിംഗ് യന്ത്രങ്ങൾ വാങ്ങാൻ 1200 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചെലവുകൾ കുറയ്ക്കാൻ തെരഞ്ഞെടുപ്പുകൾ 2024 ഓടെ ഒരുമിച്ചാക്കണമെന്നായിരുന്നു നീതി ആയോഗിന്റെ ശുപാർശ. ഇതിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് കേന്ദ്ര സർക്കാർ അഭിപ്രായം തേടിയിരുന്നു.
can conduct loksabha assembly elections together by 2018 says ec
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here