Advertisement

ഖരിബ് ഖരിബ് സിങ്‌ലേ; പാർവ്വതിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം

October 5, 2017
0 minutes Read
PARVATHI BOLLYWOOD MOVIE

മലയാളികളുടെ പ്രിയ നടി പാർവ്വതിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ഖരിബ് ഖരിബ് സിങ്‌ലേയുടെ ട്രയിലർ നാളെ പുറത്തിറങ്ങും. ഇർഫാൻ ഖാന്റെ നായികയായാണ് ചിത്രത്തിൽ പാർവ്വതിയെത്തുന്നത്. തനുജ ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോഡ് യാത്രയിൽ കണ്ടുമുട്ടുന്ന രണ്ട് പേർ തമ്മിൽ പ്രണയത്തിലാകുന്നതും തുടർന്നുണ്ടാകുന്ന നിമിഷങ്ങളുമാണ് ചിത്രം പറയുന്നത്.

നവംബർ 10നാണ് ചിത്രം റിലീസ് ചെയ്യുന്നത്. രാജസ്ഥാനിലെ ബിക്കനീർ, ഉത്തരാഖണ്ഡിലെ റിഷികേശ്, സിക്കിമിലെ ഗാംഗ്‌ടോക്ക് എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top